SWISS-TOWER 24/07/2023

മോഡി എന്നെ കോപ്പിയടിച്ചു: മുലായം സിംഗ്

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 23.11.2014) നരേന്ദ്ര മോഡി തന്റെ പദ്ധതികളെ കോപ്പിയടിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഗ്രാമങ്ങളെ ദത്തെടുക്കുന്നതും കക്കൂസുകള്‍ നിര്‍മ്മിക്കുന്നതും തന്റെ പദ്ധതികളായിരുന്നുവെന്നും മുലായം പറഞ്ഞു.

ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതിനെക്കുറിച്ച് മോഡി സംസാരിച്ചു. 1990ല്‍ ഞാന്‍ ഗ്രാമങ്ങള്‍ ദത്തെടുത്തിരുന്നു. പ്രധാനമന്ത്രി എന്നെ കോപ്പിയടിക്കുകയാണ്. ഇതെല്ലാം ഞാനാണ് ചെയ്തത്. 1990കളില്‍ കക്കൂസുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് ഞാന്‍ തുടക്കമിട്ടിരുന്നു മുലായം കൂട്ടിച്ചേര്‍ത്തു.

മോഡി എന്നെ കോപ്പിയടിച്ചു: മുലായം സിംഗ്ദുര്‍ഗന്ധം നീക്കണമെന്ന് നിങ്ങള്‍ പറയുന്നു. ആദ്യം നിങ്ങള്‍ ദാരിദ്ര്യമകറ്റൂ. അപ്പോള്‍ ദുര്‍ഗന്ധവും നീങ്ങും മുലായം പറഞ്ഞു. പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് ഞാന്‍ ചെയ്ത കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Lucknow: Samajwadi Party supremo Mulayam Singh Yadav today accused Prime Minister Narendra Modi of "copying" his schemes of adopting villages and constructing toilets.

Keywords: Narendra Modi, Mulayam Singh Yadav, Samajwadi Party, villages, toilets
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia