PM Says | 'കേരളത്തിന്റെ വികസനത്തിനും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് നഷ്ടമായത്'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ വികസനത്തിനും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. 
Aster mims 04/11/2022

'കേരളത്തിന്റെ വികസനത്തിനും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് നഷ്ടമായത്. ഞങ്ങള്‍ രണ്ട് പേരും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴും ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ഇടപെടലുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു' -എന്ന് മോദി ട്വീറ്റ് ചെയ്തു.

PM Says | 'കേരളത്തിന്റെ വികസനത്തിനും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് നഷ്ടമായത്'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി

മികച്ച ഭരണാധികാരിയും കോണ്‍ഗ്രസിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു എന്നും കെ സുരന്ദ്രന്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.

PM Says | 'കേരളത്തിന്റെ വികസനത്തിനും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് നഷ്ടമായത്'; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി

Keywords: New Delhi, News, National, Prime Minister, Narendra Modi, Oommen Chandy, PM Modi condoles Oommen Chandy’s demise.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script