സരബ്ജിത്ത് ഇന്ത്യയുടെ വീരപുത്രന്‍: പ്രധാനമന്ത്രി

 


ADVERTISEMENT

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ട സരബ്ജിത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അനുശോചിച്ചു. വളരെ ദു:ഖകരമായ വാര്‍ത്ത എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. സരബ്ജിത്ത് ഇന്ത്യയുടെ വീരപുത്രനാണെന്നും പ്രധാമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സഹതടവുകാരുടെ ക്രൂര മര്‍ദനത്തിനിരയായി കഴിഞ്ഞ ഒരാഴ്ചയായി ഗുരുതര നിലയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംങ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ലഹോറിലെ ജിന്ന ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ചെ ഒരു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

സരബ്ജിത്ത് ഇന്ത്യയുടെ വീരപുത്രന്‍: പ്രധാനമന്ത്രികഴിഞ്ഞ വെള്ളിയാഴ്ചയാണ് സരബ്ജിതിനെ ഒരു സെല്ലില്‍ നിന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റുന്നതിനിടെ സഹതടവുകാരുടെ മര്‍ദ്ദനേത്. തുടര്‍ന്നിങ്ങോട്ട് ലഹോറിലെ ജിന്ന ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സരബ്ജിതിന്റെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ജിന്ന ആശുപത്രിയിലെ ഡോക്ടര്‍മര്‍ അറിയിച്ചിരുന്നു. ബോധനിലയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവും നിരീക്ഷിക്കുന്ന ഗ്ലാസ്‌ഗോ കോമ സ്‌കെയിലിന്റെ അളവ് അപകടകരമാം വിധം താഴ്ന്ന നിലയിലായിരുന്ന സരബ്ജിതിന്റെ തലക്കേറ്റ ക്ഷതംമൂലം തലചോര്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Related News:
സരബ്ജിത്തിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

സരബ്ജിത് സിംഗ് മരണത്തിന് കീഴടങ്ങി

Keywords: Sarabjit Singh, Sarabjit Singh death, Manmohan Singh, Pakistan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia