സാമുദായിക ധ്രുവീകരണം ബിജെപിയുടേയും പ്രധാനമന്ത്രിയുടേയും യുദ്ധതന്ത്രം; മോഡിക്ക് ചരിത്രമുണ്ട്: രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: (www.kvartha.com 10.10.2015) ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിച്ച് ജനങ്ങളെ ധ്രുവീകരിക്കുക എന്നത് ബിജെപിയുടേയും പ്രധാനമന്ത്രിയുടേയും യുദ്ധ തന്ത്രമാണെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മോഡിക്ക് ചരിത്രമുണ്ടെന്നും ഗുജറാത്ത് കലാപങ്ങളെ പരാമര്‍ശിച്ച് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത് കാണാം. ധ്രുവീകരനവും കലാപങ്ങളുമുണ്ടാകും. ദാദ്രി സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌രാഹുല്‍ ഗാന്ധി പറഞ്ഞു.

സാമുദായിക സൗഹാര്‍ദ്ദത്തില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രാഹുല്‍ തള്ളി.

പ്രധാനമന്ത്രിക്ക് ഒരു ചരിത്രമുണ്ട്. പറയുന്നതില്‍ നിന്നും വിഭിന്നമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് പ്രധാനമന്ത്രിയുടേത്. ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കാനും അദ്ദേഹം ശ്രമിക്കില്ല രാഹുല്‍ ആരോപിച്ചു.
സാമുദായിക ധ്രുവീകരണം ബിജെപിയുടേയും പ്രധാനമന്ത്രിയുടേയും യുദ്ധതന്ത്രം; മോഡിക്ക് ചരിത്രമുണ്ട്: രാഹുല്‍ ഗാന്ധി

SUMMARY: Launching a direct attack on Prime Minister and BJP in the wake of Dadri beef lynching, Congress leader Rahul Gandhi today alleged that they have a “strategy” to polarise the country by pitting Hindus and Muslims against each other as he remarked that Narendra Modi has a “history”.

Keywords: Dadri incident, Murder, Muhammed Aqlaq, BJP, PM, Narendra Modi, Rahul Gandhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia