മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇരു മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
Nov 29, 2011, 14:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കും. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാനെത്തിയ കേന്ദ്രമന്ത്രിമാരെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയുടെ തീയതിയും സമയവും തീരുമാനിക്കാനായി ജലവിഭവ വകുപ്പ് മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ചുമതലപ്പെടുത്തിയിട്ടുണ്‌ടെന്നും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ അറിയിച്ചു.
എ.കെ.ആന്റണി ഒഴികെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരാണ് പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്. എ.കെ.ആന്റണി തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ശാസ്ത്രീയ രേഖകള്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി മന്ത്രിമാരെ അറിയിച്ചു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രമന്ത്രിമാര്‍ പാര്‍ലമെന്റിനു മുന്‍പില്‍ സത്യാഗ്രഹം നടത്തുന്ന എംപിമാരെ വിവരങ്ങള്‍ ധരിപ്പിച്ചു.
Keywords: Mullaperiyar Dam, Manmohan Singh, Oommen Chandy, Jayalalitha, Meet, New Delhi, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.