Pitbull Attack | വളര്‍ത്തുനായയുടെ കടിയേറ്റ് യുവതിയുടെ കൈയിലും കാലിലും തലയിലുമായി 50 തുന്നലുകള്‍; 2 കുട്ടികള്‍ക്ക് പരിക്ക്
ADVERTISEMENT
ചണ്ഡീഗഢ്: (www.kvartha.com) പിറ്റ്ബുള്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവതിക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഹരിയാനയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. മൂന്നുപേരെയും നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
യുവതിയുടെ കാലിലും കൈയിലും തലയിലും 50 തുന്നലുകള്‍ ഉണ്ടെന്ന് കുടുംബം വ്യക്തമാക്കി. ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചായ സൂരജിന്റെ വീട്ടിലാണ് പിറ്റ്ബുള്‍ നായയെ വളര്‍ത്തുന്നത്.
വെള്ളിയാഴ്ച വൈകീട്ട് സൂരജ് ഭാര്യ ഗീതയ്ക്കൊപ്പം ബൈകില്‍ വീട്ടിലെത്തി. ഈ സമയം നായയുടെ കൂട് അടച്ചിരുന്നില്ല. ബൈകില്‍ നിന്ന് ഇറങ്ങിയ ഉടന്‍ നായ ഗീതയെ ആക്രമിക്കുകയും കാലിലും കൈയിലും കടിക്കുകയും ചെയ്തുവെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളായ ദക്ഷ്, സുഹാനി എന്നിവരെയും നായ ആക്രമിച്ചു. സമീപവാസികള്‍ സ്ഥലത്തെത്തി സ്ത്രീയെയും കുട്ടിയെയും നായയില്‍ നിന്ന് വടികള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് സമീപവാസി പറഞ്ഞു.
Keywords: News, National, Injured, Children, Woman, hospital, Dog, Stray-Dog, Pitbull attack: Woman gets 50 stitches, her two children injured by aggressive pet.

