ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ പിസ്റ്റള്‍ കണ്ടെത്തി

 


ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com 14.03.2022) ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ നാടന്‍ തോക്ക് കണ്ടെത്തി. ഒഡീഷയിലെ സംബല്‍പൂരിയിലെ ജമന്‍കിര പൊലീസ് പരിധിയിലെ രെംഗുമുണ്ട യുപി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ മുന്‍ മുന്‍ അധ്യാപകന്റെ പിസ്റ്റള്‍ ആണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

  
ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ പിസ്റ്റള്‍ കണ്ടെത്തി



മുന്‍ അധ്യാപകന്‍ ഗോവിന്ദ് ഭോയ് രണ്ട് ക്ലാസ് മുറികളില്‍ താമസിച്ചിരുന്നു. ക്ലാസ് മുറികളിലൊന്നില്‍ താമസിക്കുകയും മറ്റൊന്ന് അടുക്കളയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. മാര്‍ച് നാലിന് ഭോയിയെ സ്ഥലം മാറ്റി. എന്നാല്‍ ഇയാളുടെ സാധനങ്ങള്‍ ഇതുവരെ മാറ്റിയിരുന്നില്ല. അതിനിടെ ക്ലാസ് മുറികളുടെ അഭാവം പഠനത്തിന് തടസമായപ്പോള്‍ ക്ലാസ് മുറികളിലൊന്ന് വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്‌കൂള്‍ ജീവനക്കാരാണ് പിസ്റ്റള്‍ കണ്ടെത്തി പ്രഥമാധ്യാപകനെ വിവരമറിയിച്ചത്.

ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ പിസ്റ്റള്‍ കണ്ടെത്തി

Keywords:  News, National, Found, School, Teacher, Pistol, Odisha, Pistol Found From Classroom In Odisha School.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia