ADVERTISEMENT
ന്യൂഡല്‍ഹി: പിറവം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പ്രഖ്യാപിക്കും.വൈകീട്ട് 4.30 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച വാര്‍ത്താ സമ്മേളനം നടത്തും. ഉത്തര്‍പ്രദേശ് അടക്കം മറ്റ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ ശനിയാഴ്ച പ്രഖ്യാപിക്കും.
പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടി.എം.ജേക്കബിന്റെ മകന്‍ അനീഷ് ജേക്കബ് ആണ് പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.എം.ജേക്കബാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.
Keywords: By-election, Piravom, Date, Declaration, New Delhi, National,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

