റണ്‍ വേയാണെന്ന് കരുതി റോഡില്‍ വിമാനമിറക്കാന്‍ ശ്രമം; രണ്ട് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com 24.05.2016) റണ്‍ വേയാണെന്ന് കരുതി റോഡില്‍ വിമാനമിറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു സംഭവമെങ്കിലും മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസമാണ് സംഭവമറിഞ്ഞത്.

ജയ്പൂര്‍ വിമാനത്താവളത്തിന് സമീപം ഇന്‍ഡിഗോ വിമാനമിറക്കാനായിരുന്നു പൈലറ്റുമാരുടെ ശ്രമം. എന്നാല്‍ തക്കസമയത്ത് കോക്ക്പിറ്റില്‍ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

അഹമ്മദാബാദില്‍ നിന്നും ജയ്പൂരിലേയ്ക്ക് വരികയായിരുന്നു വിമാനം. റണ്‍വേയോട് തൊട്ടടുത്ത് കിടക്കുന്ന റോഡാണ് പൈലറ്റുമാരുടെ തെറ്റിദ്ധാരണക്ക് കാരണമായത്. വിമാനം നിലംതൊടുന്നതില്‍ നിന്നും 900 അടി അഥവാ 1.5 മിനുട്ട് മാത്രം ബാക്കി നില്‍ക്കെ കോക്പിറ്റിനുള്ളിലെ എന്‍ഹാന്‍സ്ഡ് ഗ്രൌണ്ട് പ്രോക്‌സിമിറ്റി സിസ്റ്റം (EGPWS) ശബ്ദിച്ചു. ഇതോടെ അബദ്ധം മനസിലാക്കിയ പൈലറ്റുമാര്‍ വിമാനം പൂര്‍വ്വസ്ഥിതിയിലാക്കി. താഴെ ഇറങ്ങുന്ന സമയത്ത് മിനുട്ടില്‍ 700 അടി വേഗത്തിലാണ് വിമാനം സഞ്ചരിക്കുക. പൈലറ്റുമാര്‍ക്ക് ആവശ്യമായ മുന്‍കൂര്‍ സന്ദേശം നല്‍കുന്ന സംവിധാനമാണ് എന്‍ഹാന്‍സ്ഡ് ഗ്രൌണ്ട് പ്രോക്‌സിമിറ്റി സിസ്റ്റം.
റണ്‍ വേയാണെന്ന് കരുതി റോഡില്‍ വിമാനമിറക്കാന്‍ ശ്രമം; രണ്ട് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍


SUMMARY: An Indian airline has grounded two pilots for attempting to land their plane on a road which they mistook for a runway, the airline and reports said Monday.

Keywords: Indigo, Runway, Road, Pilots
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia