Pilgrims | ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം; വിലക്ക് നീക്കി
ന്യൂഡല്‍ഹി: (www.kvartha.com) ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാനുള്ള വിലക്ക് നീക്കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സ്‌ഫേറ്റി. ശബരിമല മകരവിളക്ക് തീര്‍ഥാടനം കഴിയും വരെയാണ് രാജ്യത്ത് ഇളവ് അനുവദിച്ചിട്ടുള്ളത്. തീര്‍ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇളവ് അനുവദിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ഇരുമുടി കെട്ടില്‍ തേങ്ങയുമായി വിമാനയാത്ര നടത്താന്‍ അനുമതിയില്ലായിരുന്നു. എല്ലാവിധ സുരക്ഷാ പരിശോധനക്ക് ശേഷമായിരിക്കും തേങ്ങയുമായി യാത്ര അനുവദിക്കുകയെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഇരുമുടിക്കെട്ടില്ലാതെ ശബരിമല തീര്‍ഥാടകര്‍ക്ക് സന്നിധാനത്തെ പതിനെട്ടാംപടി കയറാനാവില്ല. നേരത്തെ, ഇരുമുടി ഹാന്‍ഡ് ബാഗേജായി അനുവദിച്ചിരുന്നെങ്കിലും വിമാനത്തിനുള്ളില്‍ ഇരുമുടി അനുവദിക്കരുതെന്ന പുതിയ നിയമം കഴിഞ്ഞ വര്‍ഷമാണ് നിലവില്‍ വന്നത്.
Keywords: New Delhi, News, National, Flight, pilgrimage, Religion, Pilgrims can travel with coconuts in Irumudikattu; Ban lifted.