കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്‌സിനായ നോവാവാക്‌സിന് അനുമതി നല്‍കി

 


ന്യൂഡെല്‍ഹി: (www.kvartha.com 23.03.2022) കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്‌സിനായ നോവാവാക്‌സിന് (Novavax) അനുമതി. ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ) ആണ് വാക്‌സിന്റെ അടിയന്ത ഉപയോഗത്തിന് അനുമതി നല്‍കിയത്. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവയ്ക്കാനാണ് അനുമതി നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യയും നോവാവെക്‌സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നോവോവാക്സ് എന്ന വിദേശ നിര്‍മിത വാക്‌സിന്‍ ആണ് സീറം ഇന്‍സ്റ്റിറ്റിയൂട് ഇന്‍ഡ്യയില്‍ കോവോവാക്സ് (Covevex) എന്ന പേരില്‍ പുറത്തിറക്കുന്നത്. പ്രോടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ കൗമാരക്കാര്‍ക്കായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റിയൂടിന്റെയും സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള നാലാമത്തെ വാക്‌സിനാണ് നോവോവാക്സ് എന്ന് അധികൃതര്‍ വ്യക്തമാക്കി.

കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്‌സിനായ നോവാവാക്‌സിന് അനുമതി നല്‍കി

Keywords:  New Delhi, News, National, Vaccine, Permission, COVID-19, Permission for immediate use of Novavax.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia