വഞ്ചകരായ ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കും: അണ്ണ ഹസാരെ

 


റാലിഗന്‍ സിദ്ദി: (www.kvartha.com 28/01/2015) കള്ളപ്പണം തിരികെയെത്തിക്കുമെന്ന് വാഗ്ദാനം നല്‍കി ജനങ്ങളെ പറ്റിച്ച ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ. തന്റെ ശിഷ്യരായിരുന്ന അരവിന്ദ് കേജരിവാളും കിരണ്‍ ബേദിയും തമ്മില്‍ ഡല്‍ഹിയില്‍ നടത്തുന്ന മല്‍സരത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

വഞ്ചകരായ ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കും: അണ്ണ ഹസാരെബിജെപി അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ വിദേശരാജ്യങ്ങളിലുള്ള കള്ളപ്പണം തിരികെയെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ആ പണത്തില്‍ നിന്നും ഓരോ ഇന്ത്യക്കാരന്റെ പേരിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ 15 രൂപ പോലും രാജ്യത്തേയ്ക്ക് ഇതുവരെ എത്തിയില്ല ഹസാരെ പറഞ്ഞു.

ബിജെപിക്കുള്ളിലെ ജനവഞ്ചകരെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചതുപോലെ അവര്‍ ബിജെപിയേയും പാഠം പഠിപ്പിക്കും. 2011ലെ അഴിമതിവിരുദ്ധ മൂവ്‌മെന്റിന് ശേഷമാണ് ജനങ്ങള്‍ ഉണര്‍ന്നത് ഹസാരെ കൂട്ടിച്ചേര്‍ത്തു.

SUMMARY: Ralegan Siddhi: Anti-corruption campaigner Anna Hazare on Wednesday attacked the Narendra Modi government for its 'failure' to bring back black money stashed in tax havens abroad and said people will teach it a lesson for the "fraud" perpetrated on them.

Keywords: Ralegan Siddhi, Anna Hazare, Narendra Modi, BJP, black money, AC


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia