Pollution | നിരോധനം ലംഘിച്ച് ദീപാവലി ആഘോഷം; ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം വളരെ മോശം നിലയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പടക്ക നിരോധനം ലംഘിച്ചു.
● വായുഗുണനിലവാര സൂചിക ഗുരുതരം.
● ആശങ്കയില്‍ പ്രദേശവാസികള്‍.
ന്യൂഡെല്‍ഹി: (KVARTHA) ദീപാവലി (Diwali) ആഘോഷത്തില്‍ രാജ്യം പ്രകാശപൂരിതമായപ്പോള്‍ ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം വളരെ മോശം നിലയിലെത്തി. നിരോധനം ലംഘിച്ച് ആളുകള്‍ ദീപാവലി ആഘോഷിച്ചതോടെ ഡല്‍ഹിയുടെ ആകാശത്തു കട്ടിപ്പുക നിറഞ്ഞ് ശ്വാസംമുട്ടി. ദീപാവലിക്ക് ശേഷം ഡല്‍ഹി വായു മലിനീകരണ തോതില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 4 വര്‍ഷത്തെ രീതി പിന്തുടര്‍ന്ന്, ഈ മാസം ആദ്യംതന്നെ വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണവും വില്‍പനയും ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നിട്ടും ദീപാവലിയോടനുബന്ധിച്ച് അനധികൃതമായി പടക്കം പൊട്ടിക്കല്‍, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായാതാണ് ഗുണ നിലവാരം ഗുരുതമാകാന്‍ കാരണമെന്നാണ് നിഗമനം.
വൈകിട്ട് 4 മണിക്ക് വായുഗുണനിലവാര സൂചിക 328 ആയി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ അനുഭവപ്പെട്ട ഏറ്റവും മോശം അവസ്ഥയുമായി. വ്യാഴാഴ്ച രാത്രി 9ന് ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക 327 ആയി. കഴിഞ്ഞ വര്‍ഷം, തലസ്ഥാനവാസികള്‍ ദീപാവലിക്കു തെളിഞ്ഞ ആകാശവും സൂര്യപ്രകാശവും ആസ്വദിച്ചിരുന്നു. അന്ന് 218 ആയിരുന്നു വായുഗുണനിലവാര സൂചിക.
സിപിസിബിയുടെ (സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്) കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെ വായു ഗുണനിലവാര സൂചിക (എക്യുഐ) നില വളരെ മോശമായിരുന്നുവെന്ന് സിപിസിബി പറയുന്നു. അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ആര്‍ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.
വെള്ളിയാഴ്ച രാവിലെ ആറിന് ഡല്‍ഹിയിലെ നെഹ്റു നഗര്‍, പട്പര്‍ഗഞ്ച്, അശോക് വിഹാര്‍, ഓഖ്ല എന്നിവിടങ്ങളില്‍ എക്യുഐ നില 350-നും 400-നും ഇടയിലായിരുന്നു. അലിപ്പൂരില്‍ 350, ആനന്ദ് വിഹാറില്‍ 396, അശോക് വിഹാറില്‍ 384, അയ നഗറില്‍ 352, ബവാനയില്‍ 388, ചാന്ദ്നി ചൗക്ക് 336. ദില്‍ഷാദ് ഗാര്‍ഡന്‍ 257, നോര്‍ത്ത് കാമ്പസ് 390, പഞ്ചാബി ബാഗ് 391, സോണിയ വിഹാര്‍ 392, നഗറൊബിന്‍ഡോ 392, എ. നരേലയില്‍ 375, ജവഹര്‍ലാല്‍ നെഹ്റുവില്‍ 288, ലോധി റോഡ് 352, ദ്വാരക 349, ബുരാരി ക്രോസിംഗ് 394, ഐജിഐ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) രേഖപ്പെടുത്തിയിട്ടുണ്ട്.
ലാജ്പത് നഗര്‍, കല്‍ക്കാജി, ഛത്തര്‍പുര്‍, ജൗന്പുര്‍, ഈസ്റ്റ് ഓഫ് കൈലാഷ്, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, വികാസ് പുരി, ദില്‍ഷാദ് ഗാര്‍ഡന്‍, ബുരാരി തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കന്‍, പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നിരവധി ഭാഗങ്ങളിലും ജനം പടക്കം പൊട്ടിച്ചതാണ് ഗുരുതരാവസ്ഥ സൃഷ്ടിച്ചത്.
ആലിപുര്‍, ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ആയ നഗര്‍, ബവാന, ബുരാരി, മഥുര റോഡ്, ഐജിഐ വിമാനത്താവളം, ദ്വാരക, ജഹാംഗീര്‍പുരി, മുണ്ട്ക, നാരേല, പട്പര്‍ഗഞ്ച്, രോഹിണി, ഷാദിപുര്‍, സോണിയ വിഹാര്‍, നെഹ്റു നഗര്‍, നജഫ്ഗഡ് തുടങ്ങിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ 'വളരെ മോശം' നിലവാരമാണു വായുവിന് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.
റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബ് പോലുള്ള അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തീയിടുന്നതു കൊണ്ടുള്ള പുകയുമാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അതിന്റെ കൂടെ ദീപാവലി ആഘോഷവും ഡല്‍ഹിയുടെ വായു മലിനീകരണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
അതേസമയം, ഈ വര്‍ഷം ദീപാവലിക്കു മുന്നോടിയായി ഡല്‍ഹിയിലെ വായുഗുണനിലവാരം മോശമായതു കാര്‍ഷികമാലിന്യം കത്തിച്ചതു മൂലമല്ലെന്നും പ്രാദേശിക മലിനീകരണമാണു കാരണമെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന എന്‍ജിഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള വായുനിലവാരമാണു വിശകലനം ചെയ്തു മുന്‍ വര്‍ഷങ്ങളിലെ ഡേറ്റയുമായി താരതമ്യം ചെയ്തത്. ഡല്‍ഹിയിലെ പ്രാദേശിക മലിനീകരണത്തിന്റെ പകുതിയിലധികവും വാഹനങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തി.
#Delhi, #AirPollution, #India, #Environment, #Health, #Diwali, #Firecrackers, #AQI, #Smog, #PublicHealthCrisis
