SWISS-TOWER 24/07/2023

കശ്മീര്‍ നിയമസഭയിലും കൈയ്യാങ്കളി; പിഡിപി എം.എല്‍.എ ഉന്നത സൈനീക ഉദ്യോഗസ്ഥന്റെ കരണത്തടിച്ചു

 


ജമ്മു: ജനപ്രതിനിധി സഭകളിലെ കൈയ്യാങ്കളികള്‍ക്ക് അന്ത്യമില്ല. കഴിഞ്ഞ ദിവസം ജമ്മുകശ്മീര്‍ നിയമസഭയിലും കൈയ്യാങ്കളി നടന്നു. ഇപ്രാവശ്യം ഉന്നത സൈനീക ഉദ്യോഗസ്ഥനാണ് അടിയേറ്റത്. പിഡിപി എം.എല്‍.എ സയദ് ബഷീര്‍ അഹമ്മദാണ് മാര്‍ഷലിന്റെ കരണത്ത് അടിച്ചത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് ലഭിക്കേണ്ട റേഷനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് എം.എല്‍.എ നിയന്ത്രണം വിട്ടത്.

കശ്മീര്‍ നിയമസഭയിലും കൈയ്യാങ്കളി; പിഡിപി എം.എല്‍.എ ഉന്നത സൈനീക ഉദ്യോഗസ്ഥന്റെ കരണത്തടിച്ചുപുല്‍ വമയില്‍ നിന്നും കുടിയേറി പാര്‍ത്ത കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഈ മാസം ഇതുവരെ റേഷന്‍ ലഭിച്ചിട്ടില്ലെന്ന വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. എന്നാല്‍ ചോദ്യോത്തര വേളയാണെന്നും ഇപ്പോള്‍ സയദ് ബഷീറിന് സമയം അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം. തുടര്‍ന്ന് നിയന്ത്രണം വിട്ട എം.എല്‍.എയെ ഉന്നത ഉദ്യോഗസ്ഥന്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അടി വീണത്.

എം.എല്‍.എയെ പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ പുറത്തേയ്ക്ക് കൊണ്ടുപോയി.

SUMMARY: Jammu: A People's Democratic Party MLA Syed Bashir Ahmed today slapped a marshal while being evicted from the Jammu and Kashmir legislative assembly.

Keywords: Jammu Kashmir, Marshal, Slap, MLA, Assembly,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia