വേദിയിലെ ഫാന്‍ പൊട്ടി വീണു; പവാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Dec 3, 2011, 22:10 IST
ADVERTISEMENT
ജബല്‍പൂര്‍: പ്രസംഗവേദിയിലെ ഫാന്‍ പൊട്ടിവീണെങ്കിലും കേന്ദ്രമന്ത്രി ശരത് പവാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ജബല്പൂരില് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സംഘടിപ്പിച്ച ചടങ്ങിനിടെയാണ് വേദിയിലെ സീലിംഗ് ഫാന്‍ പൊട്ടിവീണത്. കേന്ദ്ര സഹമന്ത്രി ചരണ്‍ ദാസ് മഹന്ത്, മധ്യപ്രദേശ് മന്ത്രി അജയ് വിഷ്ണോയ് എന്നിവരും ഈ സമയം വേദിയിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

