Complaint | 'സമയം വൈകിയതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുമതി നല്‍കിയില്ല'; പിന്നാലെ യാത്രക്കാരി ജീവനക്കാരിയെ തല്ലിയതായി പരാതി
Aug 3, 2023, 18:07 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലക്‌നൗവിലെ ചൗധരി ചരണ്‍ സിങ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ യാത്രക്കാരി ജീവനക്കാരിയെ തല്ലിയതായി പരാതി. മുംബൈയിലേക്ക് ആകാശ എയര്‍ലൈന്‍സില്‍ യാത്രക്കായി ഭര്‍ത്താവിനൊപ്പമെത്തിയ മുംബൈ സ്വദേശിനിയാണ് ജീവനക്കാരിയെ തല്ലിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത്: യാത്രക്കാരിയും ഭര്‍ത്താവും 15 മിനിറ്റ് വൈകിയാണ് വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവാദം നല്‍കണമെന്ന് ആകാശ എയര്‍ ജീവനക്കാരിയായ നിമിഷയോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന് അനുമതി നല്‍കാനാവില്ലെന്ന് ജീവനക്കാരി അറിയിച്ചു.
പിന്നാലെയാണ് യാത്രക്കാരി ജീവനക്കാരിയെ തല്ലിയത്. തുടര്‍ന്ന് ആകാശ എയര്‍ ജീവനക്കാര്‍ എയര്‍പോര്‍ട് സെക്യൂരിറ്റിയെ വിളിക്കുകയും അവര്‍ ദമ്പതികളെ സരോജിനി നഗര്‍ പൊലീസിന് കൈമാറുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം തന്റെ നിസ്സഹായാവസ്ഥ ദമ്പതികളെ അറിയിച്ചുവെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ അവര്‍ തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആകാശ എയര്‍ ജീവനക്കാരിയായ നിമിഷ പറഞ്ഞു. മുംബൈ സ്വദേശികളായ ദമ്പതികള്‍ ബന്ധുവിനെ കാണാനാണ് ലക്‌നൗവിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: New Delhi, News, National, Passenger, Akasa airlines, Lucknow, Case, Passenger attacked Akasa Airlines staff at Lucknow airport, case registered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.