ബാംഗ്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത കൂട്ടികള്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ പിഴയൊടുക്കേണ്ടിവരും. ചിലപ്പോള്‍ ജയിലില്‍ ശിക്ഷയും ലഭിക്കും. നഗരത്തില്‍ കുട്ടി ഡ്രൈവര്‍മാര്‍ പെരുകിയ സാഹചര്യത്തിലാണ് ബാംഗ്ലൂര്‍ പോലീസിന്റെ ഈ പുതിയ ശിക്ഷാ നടപടി. കുട്ടിഡ്രൈവര്‍മാരെ പിടികൂടി പിഴയടപ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കുട്ടി ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ടാല്‍ പോലീസ് ഉടന്‍ തന്നെ മാതാപിതാക്കളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തും. തുടര്‍ന്ന് പിഴ അടച്ച്, വിരലടയാളവും നല്‍കിമാത്രമേ രക്ഷിതാവിന് വാഹനം വിട്ടു നല്‍കുകയുള്ളു. രക്ഷിതാവിന്റെ ലൈസന്‍സ് നമ്പറടക്കമുള്ള വിവരങ്ങളും പോലീസ്‌സ്‌റ്റേഷനില്‍ സൂക്ഷിച്ചുവെക്കും. വീണ്ടും നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ കോടതി നടപടികളടക്കമുള്ളവയും മാതാപിതാക്കള്‍ നേരിടേണ്ടി വരും.
Keywords: Children, Driving, Parents fined,Police, Bangalore, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.