SWISS-TOWER 24/07/2023

വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് യാത്രക്കാരന്‍, ഭയന്നുവിറച്ച് ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും; അതിനാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സംഭവിച്ചത്...

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനാജി: (www.kvartha.com 23.10.2020) ഡെല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിലെ യാത്രക്കാരന്‍ ഭീകരവാദിയുണ്ടെന്ന് വിളിച്ചുപറഞ്ഞതോടെ ഭയന്ന് വിറച്ച് ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും. പറന്നുയര്‍ന്ന വിമാനം നിലത്തിറങ്ങുന്നതു വരെ ഭീതിയുടെ മുള്‍മുനയിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. 
Aster mims 04/11/2022

സംഭവത്തെ തുടര്‍ന്ന് വിമാനം നിലത്തിറങ്ങിയതോടെ ഈ യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന സിയ ഉല്‍ ഹഖ് എന്ന യാത്രികനാണ് വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് വിളിച്ചുപറഞ്ഞ് ആളുകളെ ഭയപ്പെടുത്തിയത്. ''സ്പെഷ്യല്‍ സെല്‍'' ഓഫീസര്‍ എന്ന് സ്വയം വെളിപ്പെടുത്തിയാണ് ഇയാള്‍ യാത്രക്കാരോട് കൂട്ടത്തില്‍ ഒരു ഭീകരവാദിയുണ്ടെന്ന് പറഞ്ഞത്. 

വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് യാത്രക്കാരന്‍, ഭയന്നുവിറച്ച് ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും; അതിനാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സംഭവിച്ചത്...

വിമാനം ദബോലിന്‍ വിമാനത്താവളത്തില്‍ എത്തിയതോടെ ഇയാളെ സെന്‍ട്രല്‍ ഇന്റ്സ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സും എയര്‍ ഇന്ത്യ ജീവനക്കാരും ചേര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. ഡെല്‍ഹിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള ആളാണ് ഇയാളെന്നും പനാജിക്ക് സമീപമുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റിയതായും പൊലീസ് അറിയിച്ചു.

Keywords:  News, National, Flight, Police, Treatment, Panaji, Panic After Passenger Claims 'Terrorist' Present Onboard Delhi-Goa Flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia