Achievement | രാമേശ്വരത്തെ പുതിയ പാമ്പന്‍ കടല്‍പ്പാലം: പ്രത്യേക ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി

 
Pamban Bridge: Train services on India's 1st vertical lift sea bridge to begin this month

Photo Credit: X/Southern Railway

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● റെയില്‍വേ സുരക്ഷാ കമ്മീഷണറാണ് പരിശോധന നടത്തിയത്. 
● മണ്ഡപം- പാമ്പന്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലാണ് ഓടിച്ചത്.
● റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഉദ്ഘാടനം തീരുമാനിക്കും. 

ചെന്നൈ: (KVARTHA) രാമേശ്വരത്തെ പുതിയ പാമ്പന്‍ കടല്‍പ്പാലത്തിലൂടെയുള്ള (Pamban Bridge) ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഗതാഗതത്തിനായി പുതിയ പാലം തുറന്നുകൊടുക്കുന്നതിന് മുന്‍പുളള അവസാന നടപടിക്രമമാണ് വിജയകരമായി പൂര്‍ത്തിയായത്. 

Aster mims 04/11/2022

ദക്ഷിണ മേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ എ എം ചൗധരിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. മണ്ഡപം- പാമ്പന്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിന്‍ ഓടിച്ചത്. സുരക്ഷാ കമ്മീഷണര്‍  റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പാലത്തിന്റെ ഉദ്ഘാടന തീയതി തീരുമാനിക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.

കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരുഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്ടിംഗ് കടല്‍പ്പാലമാണ് പാമ്പനിലേത്. റെയില്‍വേ എഞ്ചിനീയറിങ് വിഭാഗം
ഭാഗം 535 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചത്. പഴയ പാമ്പന്‍ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാമ്പന്‍ പാലം ട്രെയിന്‍ സര്‍വീസിനായി തുറന്നുകൊടുക്കുന്നതോടെ പഴയ പാലവും ഇനി ഓര്‍മയാകും.

#PambanBridge #India #railway #trialrun #inauguration #engineeringmarvel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia