പാക്കിസ്ഥാനി വരന്‍, ഇന്ത്യന്‍ വധു; രാജകീയ വിവാഹം

 


ജയ്പൂര്‍: (www.kvartha.com 20/02/2015) രാജസ്ഥാനിലെ ജയ്പൂരില്‍ രാജകീയ വിവാഹം. വരന്‍ പാക്കിസ്ഥാനിയാണ്. വധു ഇന്ത്യക്കാരിയും. വെള്ളിയാഴ്ചയായിരുന്നു (ഇന്ന്) വിവാഹം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഉമര്‍കോട്ട് ജില്ലയിലെ കുന്‍ വര്‍ കര്‍ണി സിംഗ് സോധയും ജയ്പൂരിലെ കനോട്ട രാജകുടുംബാംഗമായ പത്മിനി സിംഗ് റാത്തോറുമാണ് വിവാഹിതരായത്.

വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബാംഗങ്ങളായ 31 പേരാണ് പാക്കിസ്ഥാനിലെത്തിയത്. ഉമര്‍കോട്ടില്‍ നടന്ന 'ടിക്ക' ആഘോഷത്തില്‍ 15,000 അതിഥികള്‍ പങ്കെടുത്തു.

പാക്കിസ്ഥാനി വരന്‍, ഇന്ത്യന്‍ വധു; രാജകീയ വിവാഹം
വരന്റെ കുടുംബത്തിന് ചരിത്രവുമായി ചില ബന്ധങ്ങളുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയുടെ പിതാവ് ഹുമയൂണിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അഭയം നല്‍കിയവരാണിവര്‍. 1540ല്‍ ഷേര്‍ഷ സൂരിയുമായുണ്ടായ യുദ്ധത്തില്‍ പരാജിതനായ ശേഷമായിരുന്നു ഹുമയൂണിന്റെ പലായനം.

വിവാഹത്തിന് പാക്കിസ്ഥാനില്‍ നിന്നുമെത്തിയ വരന്റെ കുടുംബാംഗങ്ങള്‍ ഹോളി വരെ ഇന്ത്യയില്‍ തുടരും. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷമാണിവര്‍ മടങ്ങുക.
പാക്കിസ്ഥാനി വരന്‍, ഇന്ത്യന്‍ വധു; രാജകീയ വിവാഹം


 

പാക്കിസ്ഥാനി വരന്‍, ഇന്ത്യന്‍ വധു; രാജകീയ വിവാഹം

പാക്കിസ്ഥാനി വരന്‍, ഇന്ത്യന്‍ വധു; രാജകീയ വിവാഹം

പാക്കിസ്ഥാനി വരന്‍, ഇന്ത്യന്‍ വധു; രാജകീയ വിവാഹം
SUMMARY: Weddings have taken place between families in India and Pakistan before as well, but what made this wedding special was that 31 people had gone to Pakistan from Jaipur for the engagement ceremony where even the 'tika' ceremony took place which is seen as a rare occasion in Pakistan.

Keywords: India, Pakistan, Bride, Groom, Wedding,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia