ഹഫീസ് സയ്യിദിനെ വിട്ടുനൽകാൻ പാക്കിസ്ഥാന് യാതൊരു മടിയുമില്ല: റഹ്മാൻ മാലിക്ക്

 


ഹഫീസ് സയ്യിദിനെ വിട്ടുനൽകാൻ പാക്കിസ്ഥാന് യാതൊരു മടിയുമില്ല: റഹ്മാൻ മാലിക്ക്
ന്യൂഡൽഹി: ജമാ-ഉദ്ദ്-ദവ സ്ഥാപക നേതാവ് ഹഫീസ് സയ്യിദിനെ വിട്ടുനൽകാൻ പാക്കിസ്ഥാന് യാതൊരു മടിയുമില്ലെന്ന് പാക് ആഭ്യന്തരമനന്ത്രി റഹ്മാൻ മാലിക്ക്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലെത്തിയതാണ് റഹ്മാൻ മാലിക്. പാലം വിമാനത്താവളത്തിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് ഹഫീസ് സയ്യിദിനെ വിട്ടുനൽകാൻ മടിയില്ലെന്ന് വ്യക്തമാക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് പാലം വിമാനത്താവളത്തില്‍ എത്തിയ മാലിക്കിനെ സംസ്ഥാന ആഭ്യന്തരമന്ത്രി ആര്‍.പി.എന്‍ സിംഗ് സ്വീകരിച്ചു. ഭീകരവിരുദ്ധ നടപടി, അതിര്‍ത്തി, വ്യാജ ഇന്ത്യന്‍ കറന്‍സി കടത്ത്, സുരക്ഷാ -അന്വേഷണ ഏജന്‍സികളുടെ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ മാലിക് ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇതോടൊപ്പം മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഹാഫിസ് സയിദിനെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നറിയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സൂചിപ്പിച്ചിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ അജ്മല്‍ കസബ് തൂക്കിലേറ്റപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു പാക് പ്രതിനിധി ഇന്ത്യയിലെത്തുന്നത്.

SUMMERY: New Delhi: Rehman Malik, Pakistan's Interior Minister, arrived in Delhi nearly four hours behind schedule because there was complete confusion over where his plane should land. Foreign Minister Salman Khurshid has cautioned that Mr Malik's visit should not provoke "great expectations" given the "constraints and limitations" in the relationship between the two countries.

Keywords: National, India, Pakistan, Interior minister, Rahman Malik, Visit, New Delhi, Mumbai Terror attack, Hafiz Saeed,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia