ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരേയും പാക് ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളില്‍ കൂട്ടപലായനം

 


കശ്മീര്‍: (www.kvartha.com 04/01/2015) അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നൂറുകണക്കിന് ഗ്രാമവാസികള്‍ ഗ്രാമങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് കൂട്ടപലായനം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ പാക് വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൗഹൃദഹസ്തം നീട്ടിയിട്ടും പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഗ്രനേഡുകള്‍ അടങ്ങിയ റോക്കറ്റുകളാണ് പാക് റേഞ്ചേഴ്‌സ് ആക്രമണത്തിനായി ഉപയോഗിച്ചത്. കൂടാതെ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പുമുണ്ടായി. താങ്ദര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരേയും പാക് ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളില്‍ കൂട്ടപലായനംകാതുവ, സാംബ ജില്ലകളിലും ശക്തമായ ആക്രമണമാണ് പാക് സേന അഴിച്ചുവിടുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുന്നുണ്ട്. സാംബ, കാതുവ ജില്ലകളില്‍ നിന്നും ഇതുവരെ 1400 പേര്‍ ഒഴിഞ്ഞുപോയതായി സൈന്യം അറിയിച്ചു.

SUMMARY: Two army jawans and a woman were killed while 11 people were injured as Pakistani troops targeted villages and security posts at various places in Jammu and Kashmir since last night which triggered migration of hundreds of people from some border areas.

Keywords: Jawans, Killed, Kathuva, Samba, Pak Firing, India, Retaliate, Jammu Kashmir,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia