പഹൽഗാം ആക്രമണം: പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് കിട്ടിയിട്ടും നടപടിയുണ്ടായില്ലെന്ന് ഖാർഗെ


● ജമ്മു കശ്മീർ യാത്ര മാറ്റിയത് ഇൻ്റലിജൻസ് റിപ്പോർട്ട് മൂലമെന്ന് ആരോപണം.
● 'ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ച സംഭവിച്ചു.'
● 'റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ ഇടപെട്ടില്ല.'
● 'കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ദുരൂഹമായ മൗനം.'
ഡെല്‍ഹി: (KVARTHA) പഹൽഗാമിലെ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നുവെന്ന് ഖാർഗെ ആരോപിച്ചു. പഹൽഗാമിൽ ആക്രമണം നടന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇന്റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചത്. പഹൽഗാം ആക്രമണത്തിൽ ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
പഹൽഗാം ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.
Congress President Mallikarjun Kharge alleged that the Prime Minister received an intelligence report three days prior to the Pahalgam terrorist attack, but no action was taken, indicating a serious intelligence failure.
#PahalgamAttack, #IntelligenceFailure, #Kharge, #JammuKashmir, #TerrorAttack, #SecurityBreach