ഒവൈസി ഇന്ത്യയെ വീണ്ടും വിഭജിക്കും: നജ്മ ഹിബത്തുല്ല

 


ന്യൂഡല്‍ഹി: (www.kvartha.com 21.09.2015) എം.ഐ.എം പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി രാജ്യത്തെ മറ്റൊരു വിഭജനത്തിലേയ്ക്ക് തള്ളി വിടുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മ ഹിബത്തുല്ല. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നജ്മ.

എം.ഐ.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശ വിരുദ്ധവും വിഭാഗീയവുമാണെന്ന് അവര്‍ ആരോപിച്ചു. 1947ലെ വിഭജനത്തിന് ജവഹര്‍ലാല്‍ നെഹ്‌റുവും മുഹമ്മദാലി ജിന്നയും ഒരുപോലെ ഉത്തരവാദികളാണെന്നും അവര്‍ പറഞ്ഞു.

അതുപോലെ തന്നെ വര്‍ഗീയ അജണ്ടയാണ് ഒവൈസി നടപ്പിലാക്കുന്നത്. പാക്കിസ്ഥാന്‍ രൂപീകരണത്തെ ശക്തിയുക്തം എതിര്‍ത്ത മൗലാന അബ്ദുല്‍ കലാം ആസാദിന്റെ പിന്തുടര്‍ച്ചക്കാരായി എം.ഐ.എമ്മിനെതിരെ പ്രവര്‍ത്തിക്കാന്‍ അവര്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി.

എം.ഐ.എമ്മിനും അസദുദ്ദീന്‍ ഒവൈസിയേയും പ്രമോട്ട് ചെയ്യുന്ന മാധ്യമങ്ങളേയും നജ്മ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഒവൈസി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന റിപോര്‍ട്ട് അവര്‍ നിഷേധിച്ചു. വര്‍ഗീയതയെ മോഡി പിന്തുണയ്ക്കില്ലെന്നും അതിനാല്‍ ഒവൈസിയെ കാണുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും നജ്മ പറഞ്ഞു.


ഒവൈസി ഇന്ത്യയെ വീണ്ടും വിഭജിക്കും: നജ്മ ഹിബത്തുല്ല


SUMMARY: Union Ministry of Minority Affairs Najma Heptullah has accused MIM President and Hyderabad MP Asaduddin Owaisi of pushing the country for another division by pursuing his communal politics.

Keywords: Union Ministry of Minority Affairs, Najma Heptullah, ,MIM President, Hyderabad MP, Asaduddin Owaisi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia