300ഓളം തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതായി പരാതി

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 02.08.2021) 300ഓളം തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതായി പരാതി. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയിലാണ് സംഭവം. നായ്ക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതായി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നായ്ക്കളെ കൊലപ്പെടുത്തിയ ശേഷം ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുളത്തില്‍ കുഴിച്ചിട്ടതായും പരാതിയില്‍ പറയുന്നു. 
Aster_MIMS

ലിംഗപാലം ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ 300ഓളം തെരുവ് നായ്ക്കളെ ജൂലൈ 24ന് കൊലപ്പെടുത്തി. മൃഗസംരക്ഷണ പ്രവര്‍ത്തക ചല്ലപള്ളി ശ്രീലത എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവരുന്നതെന്നും ധര്‍മാജിഗുഡം എസ്ഐ രമേഷ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംഭവത്തില്‍ സെക്ഷന്‍ 429 പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

300ഓളം തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതായി പരാതി

Keywords:  Hyderabad, News, National, Complaint, Dog, Death, Case, Police, Over 300 dogs poisoned to death
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia