യുപിയില്‍ 300 പേര്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.11.2014) യുപിയില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെയുണ്ടായ കലാപത്തില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടതായി വിവരാവകാശ രേഖ. മൂവായിരത്തിലേറെ പേര്‍ക്ക് കലാപങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.

യുപിയില്‍ 300 പേര്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടു
2005 മുതല്‍ 2014 വരെ 1271 വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 56 എണ്ണം 2014ലാണ്. ഇതില്‍ 10 പേര്‍ കൊല്ലപ്പെടുകയും 144 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1271 കലാപങ്ങളില്‍ 336 പേര്‍ക്ക് ജീവഹാനിയുണ്ടായി. 3107 പേര്‍ക്ക് പരിക്കേറ്റു. 2013ലാണ് ഏറ്റവും കൂടുതല്‍ കലാപങ്ങളുണ്ടായത്. 247 കലാപങ്ങളില്‍ 77 പേര്‍ കൊല്ലപ്പെട്ടു. 360 പേര്‍ക്ക് പരിക്കേറ്റു.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ നല്‍കിയത്.

SUMMARY: New Delhi: Over 300 people lost their lives and 3,000 were injured in incidents of communal violence in Uttar Pradesh in last nine years, according to a RTI reply.

Keywords: Uttar Pradesh, Communal incidents, UP, RTI
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia