ഇന്‍ഡ്യന്‍ ആര്‍മിയില്‍നിന്നും പതിനായിരത്തിലേറെ പേര്‍ ജോലിയുപേക്ഷിച്ചു
Sep 4, 2012, 11:30 IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പതിനായിരത്തിലേറെ പേര്‍ ജോലിയുപേക്ഷിച്ചതായി റിപോര്‍ട്ട്. ഇന്ത്യന്‍ സേനയിലെ ജവാന്മാര്‍ കടുത്ത മാനസീക-ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന ആരോപണം നിലനില്‍ക്കേയാണ് പുതിയ റിപോര്‍ട്ട്. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി തിങ്കളാഴ്ച പാര്‍ ലമെന്റില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. വിരമിക്കുന്നതിനുമുന്‍പ് തന്നെ 10,315 പേര്‍ കഴിഞ്ഞ വര്‍ഷം ജോലിയുപേക്ഷിച്ച് പോയി. 2010ല്‍ 7,249 പേരും 2009ല്‍ 7,499 പേരുമാണ് ജോലിയുപേക്ഷിച്ചത്.
കൂടുതല്‍ മികച്ച തൊഴിലവസരങ്ങളാണ് ജവാന്മാരെ സൈന്യത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ ആന്റണി ജവാന്മാരും മുതിര്‍ന്ന സൈനീക ഓഫീസര്‍മാരും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ താരതമ്യേന കുറവാണെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം മൂന്ന് സംഭവങ്ങള്‍ മാത്രമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത്. ലഡാക്കിലെ നോമയിലെ 226 പട്ടാള ക്യാമ്പിലും പഞ്ചാബിലെ ഗുരുദാസ്പൂരിലെ 45 കാവല്‍ റി ക്യാമ്പിലുമാണ് സംഘര്‍ഷമുണ്ടായത്.

സൈനീകര്‍ക്ക് അവധി അനുവദിക്കുക, മാനസീക-ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങളില്‍ കൂടുതല്‍ സ്വതന്ത്രമായ നയങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തതായും എ.കെ ആന്റണി പാര്‍ ലമെന്റില്‍ അറിയിച്ചു.
SUMMERY: New Delhi: In a worrying trend that puts a question mark on the preparedness of the Indian Army, over 10,000 soldiers opted for pre-mature retirement from the force last year.
Keywords, National, Indian army, AK Antony, Defense minister, Pre-mature retirement, Soldiers,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.