ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി മോഡിയുടെ വെബ്‌സൈറ്റ്

 



ന്യൂഡല്‍ഹി: (www.kvartha.com 31.08.2014) ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന വെബ്‌സൈറ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപിയുടേതുമാണെന്ന് വെളിപ്പെടുത്തല്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അരവിന്ദ് ഗുപ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാക്കര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

www.Narendramodi.In വെബ്‌സൈറ്റും ബിജെപിയുടെ ഔദ്യോഗീക വെബ് സൈറ്റുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന സൈറ്റുകള്‍. എന്നാല്‍ അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ഐടി വിഭാഗം സജ്ജമാണ് അരവിന്ദ് ഗുപ്ത പറഞ്ഞു.

ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി മോഡിയുടെ വെബ്‌സൈറ്റ്ഈ വര്‍ഷം മേയ് വരെ 62,189 ഹാക്കിംഗ് ശ്രമങ്ങളാണുണ്ടായത്. ഇതില്‍ 9,174 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ വിവിധ ആക്രമണങ്ങളില്‍ തകര്‍ന്നു. 2011, 2012, 2013, 2014 വര്‍ഷങ്ങളില്‍ യഥാക്രമം 21,699, 27,605, 28,481, 9,174 ആക്രമണങ്ങളാണുണ്ടായത്.

യുഎസ്, യൂറോപ്പ്, ബ്രസീല്‍, തുര്‍ക്കി, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അല്‍ജീരിയ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാക്കിംഗ് ശ്രമങ്ങളുണ്ടാകുന്നത്.

SUMMARY: New Delhi: Bhartiya Janta Party's (BJP) portal and the personal website of Prime Minister Narendra Modi are among India's most targeted sites by hackers.

Keywords: Delhi, Bharatiya Janta PArty, BJP, Narendra Modi, Hackers, Hacking, www.Narendramodi.In, Arvind Gupta

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia