ക്ഷമയ്ക്ക് അതിരുണ്ട്: പാക്കിസ്ഥാന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ താക്കീത്

 


ന്യൂഡല്‍ഹി: പാക്കിസ്ഥാന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ താക്കീത്. ക്ഷമയ്ക്കും ഒരതിരുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാന്‍ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെ പേരെടുത്ത് വിമര്‍ശിക്കാന്‍ രാഷ്ട്രപതി തയ്യാറായില്ല.

ക്ഷമയ്ക്ക് അതിരുണ്ട്: പാക്കിസ്ഥാന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ താക്കീത്
അയല്‍ക്കാരുമായി സൗഹൃദബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിരന്തര ശ്രമം ഇന്ത്യ തുടര്‍ച്ചയായി കൈക്കൊള്ളുമ്പോഴും നിയന്ത്രണരേഖയില്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ജീവഹാനിക്കുവരെ ഇത് ഇടയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ രാഷ്ട്രപതി ഇന്ത്യയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് പാക് സൈന്യത്തിന്റെ വെടിയേറ്റുമരിച്ച ഇന്ത്യന്‍ സൈനീകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: India today told Pakistan that its "patience has limits" and all "necessary steps" will be taken to ensure internal security and protect territorial integrity.

Keywords: National news, New Delhi, India, Pakistan, Patience has limits, Necessary steps, Ensure, Internal security, Protect, Territorial integrity.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia