പ്രധാനമന്ത്രിക്ക് പാര്‍ട്ടിയുടെ സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച് സോണിയാ ഗാന്ധി

 


ന്യൂഡല്‍ഹി: വിവാദ ഓര്‍ഡിനന്‍സില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന് പാര്‍ട്ടിയുടെ സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സിനെതിരെ രംഗത്തെത്തിയ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സോണിയ മന്‍ മോഹന്‍ സിംഗിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചത്. യുഎന്‍ യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ന്യൂയോര്‍ക്കിലെത്തിയ സമയത്താണ് രാഹുല്‍ ഗാന്ധി വാചക ബോംബ് പൊട്ടിച്ചത്.

പ്രധാനമന്ത്രിക്ക് പാര്‍ട്ടിയുടെ സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച് സോണിയാ ഗാന്ധികഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്മാക്കന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഓര്‍ഡിനന്‍സ് ശുദ്ധ അസംബന്ധമാണെന്നും കീറി കാറ്റില്‍ പറത്തണമെന്നുമായിരുന്നു രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതോടെ യുപിഎക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയോട് ബിജെപി നേതാക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

SUMMARY: New Delhi: As questions are raised over whether Prime Minister Manmohan Singh's position has been undermined after Congress vice-president Rahul Gandhi caused political tremors with his remarks on the ordinance on lawmakers, party president Sonia Gandhi spoke to Mr Singh yesterday evening over the telephone, reportedly assuring him of the party's full support.

Keywords: Thiruvananthapuram, Sonia Gandhi, Muslim, Kerala, Visit, Congress, UDF, ET Muhammed Basheer, K Muraleedharan, Aryadan Muhammed, Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia