ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യാന്‍ പ്രതിപക്ഷത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്ന് സുബ്രഹ്മണ്യം സ്വാമി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 24.01.2018) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യാനുള്ള സിപി എമ്മിന്റെ തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. സിപി എം നേതാവ് സീതാറാം യെച്ചൂരിയാണ് കഴിഞ്ഞ ദിവസം ഇം പീച്ച് മെന്റിനെ കുറിച്ച് പറഞ്ഞത്.

എന്നാല്‍ യെച്ചൂരിക്ക് ഇം പീച്ച് മെന്റിന്റെ നടപടിക്രമങ്ങള്‍ അറിയില്ലേയെന്ന് സ്വാമി ചോദിച്ചു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ ഇം പീച്ച് ചെയ്യാനാകൂ. പ്രതിപക്ഷത്തിന് ഭൂരിപക്ഷമില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ശക്തി കാണിക്കാനാണ് അവരുടെ ശ്രമമെന്നും സ്വാമി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യാന്‍ പ്രതിപക്ഷത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്ന് സുബ്രഹ്മണ്യം സ്വാമി

ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നതിനെ തുടര്‍ന്നാണ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞത്. 

സുപ്രീംകോടതിയില്‍ പാലിച്ചുപോന്ന രീതിക്കു വിരുദ്ധമായി, സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്നതാണു ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആരോപണം. ജഡ്ജിയായിരുന്ന ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പരിഗണിച്ച ദിവസമാണു ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The apparent crisis in the top court came to the fore when four Supreme Court judges, Justices J Chelameswar, Ranjan Gogoi, Madan B Lokur and Kurian Joseph, on January 12 held a press conference - a first by apex court judges - and alleged that the CJI had been violating the conventions in his role as the master of the roster.

Keywords: Bharatiya Janata Party, BJP, Subramanian Swamy, CPI-M, impeachment motion, Dipak Misra
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia