മാര്‍ക്കറ്റിംഗില്‍ കോണ്‍ഗ്രസിനേക്കാള്‍ കേമന്മാര്‍ ബിജെപി: രാഹുല്‍ ഗാന്ധി
Jan 12, 2014, 14:22 IST
ബാംഗ്ലൂര്‍: കോണ്‍ഗ്രസുകാര്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മാര്‍ക്കറ്റിംഗില്‍ മികവ് പുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷം നന്നായി മാര്‍ക്കറ്റിംഗ് ചെയ്യുന്നു. കുറച്ച് പ്രവര്‍ത്തിക്കുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണല്‍ യൂത്ത് ആന്റ് സ്റ്റുഡന്റ്‌സ് മാനിഫെസ്റ്റോയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എല്ലാ ഇന്ത്യക്കാരും നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്. പാവപ്പെട്ടവനും പണക്കാരനും ഹിന്ദുവും മുസ്ലീമും എല്ലാവരും കോണ്‍ഗ്രസിലുണ്ട് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 250ഓളം യുവാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്രസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.
രാഷ്ട്രീയ രംഗത്ത് യുവാക്കളുടെ അഭാവത്തിന് പ്രധാനകാരണം മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിലുള്ള പ്രവര്‍ത്തനരീതിയാണെന്നും രാഹുല്‍ പറഞ്ഞു. മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനും യാതൊരു സുതാര്യതയുമില്ല. മല്‍സരാര്‍ത്ഥികളില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Bangalore: Rahul Gandhi on Saturday said Congress works more but is not good at marketing, unlike opposition parties.
Keywords: Rahul Gandhi, 2014 General Elections, Congress, Bangalore, Digvijay Singh, Manish Tewari, Sachin Pilot

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.