ഡല്‍ഹി നിയമസഭയിലെ സ്ത്രീശക്തികള്‍ എ.എ.പിക്ക് സ്വന്തം

 


ന്യൂഡല്‍ഹി: (www.kvartha.com 11/02/2015) 70 അംഗ നിയമസഭയില്‍ ആകെ 6 മഹിളകള്‍. അതും ഭരണകക്ഷിയായ എ.എ.പിയുടെ മഹിളാരതനങ്ങള്‍. രാഖി ബിര്‍ള, പര്‍മീല ടോകസ്, ആല്‍ക്ക ലാംബ, ഭാവന ഗൗര്‍, സരിത സിംഗ്, ഉള്‍പ്പെടും.

സ്വതന്ത്ര കൗണ്‍സിലറായിരുന്ന പര്‍മീല ആര്‍.കെ പുരത്ത് നിന്നും ബിജെപിയുടെ അനില്‍ കുമാര്‍ ശര്‍മ്മയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. 19,068 വോട്ടുകള്‍ക്കാണ് പര്‍മീല വിജയിച്ചത്.

രാഖി ബിര്‍ള മംഗല്പൂരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തുന്നത്. ഇത് തുടര്‍ച്ചയായി രണ്ടാം വട്ടമാണ് രാഖി ബിര്‍ള മംഗല്പൂരിയില്‍ നിന്നും വിജയിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ രാജ് കുമാര്‍ ചൗഹാനായിരുന്നു ഇത്തവണ രാഖി ബിര്‍ളയുടെ എതിരാളി.
ഡല്‍ഹി നിയമസഭയിലെ സ്ത്രീശക്തികള്‍ എ.എ.പിക്ക് സ്വന്തം
ചാന്ദ്‌നി ചൗക്കില്‍ നിന്നും വിജയിച്ച എ.എ.പി സ്ഥാനാര്‍ത്ഥി ആല്‍ക്ക ലാംബ ഒരിക്കല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിസംഘടനയുടെ മുന്‍ പ്രസിഡന്റായിരുന്നു. ബിജെപിയുടെ സുമന്‍ കുമാര്‍ ഗുപ്തയേയാണിവര്‍ പരാജയപ്പെടുത്തിയത്. 18,287 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ആല്‍ക്കയ്ക്ക്.

പാലം നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഭാവന ഗൗര്‍ ജന ലോക്പാല്‍ ബില്ലിനായി ശക്തയായി നിലകൊണ്ട വ്യക്തിയാണ്. ബിജെപിയുടെ ധരം ദേവ് സോളാങ്കിയെ 30,849 വോട്ടുകള്‍ക്കാണിവര്‍ പരാജയപ്പെടുത്തിയത്.

റോഹ്തസ് നഗറില്‍ നിന്നും വിജയിച്ച സരിത സിംഗ് 7874 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജിതേന്ദര്‍ മഹാജനെ പരാജയപ്പെടുത്തിയത്.

ഷാലിമാര്‍ ബാഗില്‍ നിന്നും നിയമസഭയിലെത്തുന്ന ബന്ധന കുമാരി ബിജെപിയുടെ തന്നെ വനിത സ്ഥാനാര്‍ത്ഥിയായ രേഖ ഗുപ്തയേയാണ് പരാജയപ്പെടുത്തിയത്. 10,978 വോട്ടുകളായിരുന്നു ബന്ധന കുമാരിയുടെ ഭൂരിപക്ഷം.

SUMMARY: The 70-member strong Delhi assembly will have just six women legislators, all from the Aam Aadmi Party, which has won 67 of the seats. The AAP woman power includes Rakhi Birla, who was a minister in the 49-day AAP government last year and other leaders like Parmila Tokas, an independent councilor from Munirka, who defeated BJP's Anil Kumar Sharma in R.K. Puram by 19,068 votes.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia