കേരളത്തിന് അഞ്ച് ട്രെയിനുകളില്ല, നാല്; അച്ചടിപിശകായിരുന്നെന്ന് റെയില്‍വെ
Feb 27, 2013, 11:00 IST
ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ നിരന്തരം അവഗണ നേരിടുന്ന കേരളത്തിന് 2013-14 വര്‍ഷത്തെ റെയില്‍വെ ബജറ്റില്‍ കിട്ടിയ അഞ്ച് പുതിയ ട്രെയിനുകളില്‍ ഒന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൈവിട്ടു. കേരളത്തിന് മൂന്ന് പ്രതിവാര എക്സ്പ്രസും, രണ്ട് പാസഞ്ചറും ഉള്‍പ്പെടെ അഞ്ച് തീവണ്ടികളാണ് ബജറ്റ് പ്രഖ്യാപനത്തില്‍ റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞത്. എന്നാല്‍ ഇത് അച്ചടിപ്പിശകാണെന്നും പുനലൂര്‍ കൊല്ലം, തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഒറ്റ പാസഞ്ചറാണെന്നും റെയില്‍വെ വിശദീകരിച്ചു.
പുനലൂര്‍ -കൊല്ലം പ്രതിദിന പാസഞ്ചര്‍., തൃശ്ശൂര്‍-ഗുരുവായൂര്‍ പ്രതി ദിന പാസഞ്ചര്‍ എന്നിങ്ങനെ രണ്ട് ട്രെയിനുകളായാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതോടെ അഞ്ച് പുതിയ ട്രെയിന്‍ കിട്ടിയ കേരളത്തിന് ഇപ്പോള്‍ മൂന്നു പ്രതിവാര എക്സ്പ്രസ്, ഒരു പാസഞ്ചര്‍ എന്നിങ്ങനെ നാലു ട്രെയിനുകളായി ചുരുങ്ങി.

Keywords : Budget, Indian Railway, National, New Delhi, Kerala, Train, Kvartha, Kerala Vartha, National News, International News, Sports News, Stock News, Entertainment, Gulf News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.