Data | മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരു ഇന്ത്യക്കാരൻ പ്രതിമാസം ശരാശരി എത്ര ജിബി ഡാറ്റ ഉപയോഗിക്കും? കണക്കുകൾ പറയുന്നത് ഇങ്ങനെ!
Feb 16, 2023, 15:59 IST
ന്യൂഡെൽഹി: (www.kvartha.com) 2022-ൽ ഇന്ത്യയിലെ ഒരു ഉപയോക്താവിന്റെ ശരാശരി ഡാറ്റ ഉപഭോഗം 19.5 ജിബിയിൽ എത്തിയതായി റിപ്പോർട്ട്. ഇത് 6,600 പാട്ടുകൾക്ക് തുല്യമാണ്. നോക്കിയയുടെ വാര്‍ഷിക ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ് (MBiT) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ മൊബൈൽ ഡാറ്റ ട്രാഫിക് 3.2 മടങ്ങ് കുതിച്ചുയർന്നു. ഇത് പ്രതിമാസം 14 എക്‌സാബൈറ്റുകളിൽ എത്തി.
ഇന്ത്യയിലാകമാനമുള്ള പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 2018ലെ 4.5 എക്‌സാബൈറ്റിൽ നിന്ന് 2022 ൽ 14.4 എക്‌സാബൈറ്റായി വർധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തി. രാജ്യത്തെ മൊത്തം മൊബൈൽ ഡാറ്റാ ഉപഭോഗത്തിന്റെ 100 ശതമാനവും ഇപ്പോൾ 4ജി, 5ജി വരിക്കാരാണ്. 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് വിജയകരമായി വിന്യസിച്ചതാണ് മൊബൈല്‍ ഡാറ്റ ഉപഭോഗത്തിലെ ഈ വര്‍ധനവിന് കാരണമെന്ന് നോക്കിയയുടെ ഇന്ത്യ മാര്‍ക്കറ്റ് മേധാവി സഞ്ജയ് മാലിക്ക് പറഞ്ഞു. 5ജിയുടെ കടന്ന് വരവോടെ ഇത് മറ്റൊരു തലത്തിൽ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
2024 ഓടെ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊത്തം മൊബൈൽ ഡാറ്റ ഇരട്ടിയിലേറെയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2022-ൽ 70 ദശലക്ഷത്തിലധികം 5ജി ഉപകരണങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ. ഇത് വിപണിയിൽ 5ജിയുടെ ശക്തമായ സാന്നിധ്യം സൂചിപ്പിക്കുന്നു. സ്വകാര്യ വയർലെസ് നെറ്റ്‌വർക്കുകളിലെ രാജ്യത്തിന്റെ നിക്ഷേപം 2027-ഓടെ ഏകദേശം 250 മില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 'ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഈ വളർച്ച സുസ്ഥിരമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്', മാലിക് കൂട്ടിച്ചേർത്തു.
Keywords: New Delhi, News, National, Mobile, Mobile Phone, One Indian mobile user now consuming 19.5GB data on average a month.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.