Joshimath | ജോഷിമഠില്‍ 25 ശതമാനം കെട്ടിടങ്ങളും വീടുകളും മാത്രമാണ് തകര്‍ന്നിട്ടുള്ളത്, ജനങ്ങള്‍ ഭീതി പടര്‍ത്തരുതെന്നും ഉത്താഖണ്ഡ് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ജോഷിമഠില്‍ 25 ശതമാനം കെട്ടിടങ്ങളും വീടുകളും മാത്രമാണ് തകര്‍ന്നിട്ടുള്ളതെന്നും ജനങ്ങള്‍ ഭീതി പടര്‍ത്തരുതെന്നും ഉത്താഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. മണ്ണിടിച്ചില്‍ ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസത്തിനയി 1.5 ലക്ഷം രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Aster mims 04/11/2022

ബദ്‌രീനാഥ യാത്ര തുടങ്ങാന്‍ പോവുകയാണെന്നും എന്നാല്‍, ഉത്തരാഖണ്ഡില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും ടൗണ്‍ പൂര്‍ണമായും മുങ്ങിപ്പോവുകയാണെന്നുമുള്ള ധ്വനിയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Joshimath | ജോഷിമഠില്‍ 25 ശതമാനം കെട്ടിടങ്ങളും വീടുകളും മാത്രമാണ് തകര്‍ന്നിട്ടുള്ളത്, ജനങ്ങള്‍ ഭീതി പടര്‍ത്തരുതെന്നും ഉത്താഖണ്ഡ് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇടക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനോട് നാം പോരാടുകയും മറികടക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്‌നവും മറികടക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: New Delhi, News, National, Chief Minister, On Joshimath, Chief Minister's 'Don't Create Fear' Appeal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia