അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടിരുന്നതായി ഒമര്‍ അബ്ദുല്ല
Feb 27, 2013, 10:42 IST
ശ്രീനഗര്‍: അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വ്യക്തമാക്കി. ചര്‍ച്ചനടത്തുന്നതിനുമുന്‍പ് ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും അബ്ദുല്ല അറിയിച്ചു.
പ്രതിപക്ഷനേതാവായ മുഫ്തി മുഹമ്മദ് സയദ് അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തു.
തീഹാര്‍ ജയിലില്‍ ഖബറടക്കിയ അഫ്‌സല്‍ ഗുരുവിന്റേയും മഖ്ബൂല്‍ ഭട്ടിന്റേയും മൃതദേഹങ്ങള്‍ ആചാരപ്രകാരം സംസ്‌ക്കരിക്കാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19നാണ് ഒമര്‍ അബ്ദുല്ല പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വച്ച് രാഷ്ട്രീയം കളിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് താന്‍ കത്തയച്ച വിവരം പരസ്യമാക്കാതിരുന്നതെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുല്ല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മൃറ്റദേഹങ്ങള്‍ വിട്ടുകിട്ടുന്നതിന് ഡല്‍ഹിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 9നാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. പിന്നീട് മൃതദേഹം ജയില്‍ തന്നെ ഖബറടക്കുകയായിരുന്നു.
SUMMARY: Srinagar: Jammu and Kashmir Chief Minister Omar Abdullah on Tuesday said he wrote a letter to Prime Minister Manmohan Singh and also met him to request the return of Afzal Guru's body. He, however, said that he did not make this public as he wanted to avoid "playing politics" on the issue.
Keywords: National news, Opposition, PDP patron, Mufti Mohammad Sayeed, Letter, Wrote, Prime Minister, Body, Parliament attack, Convict, Returned, Family, Proper burial.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.