370-ാംവകുപ്പ് : മോഡിയെ വെല്ലുവിളിച്ച് ഒമര്‍ അബ്ദുല്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഭരണഘടനയിലെ 370-ാം വകുപ്പിനെക്കുറിച്ചുള്ള സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രംഗത്തെത്തി. മോഡിയുമായി എപ്പോ വേണമെങ്കിലും എവിടെ വെച്ചും സംവാദത്തിന് തയ്യാറാണെന്നാണ് ഒമറിന്റെ വെല്ലുവിളി.

ജമ്മു കാശ്മീരിനെ കുറിച്ചും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370നെ കുറിച്ചും ഒന്നും അറിയാത്തവരാണ് ഇവിടെ വന്ന് പ്രസ്താവന നടത്തുന്നത്. ആ വകുപ്പ് എന്നത് വസ്തുവകകള്‍ക്ക് നല്‍കുന്ന അധികാരമില്ല,? മറിച്ച് ഒരു സംസ്ഥാനത്തെ രാജ്യത്തെ മറ്റുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. ഈ വകുപ്പ് ദുരുപയോഗം ചെയ്തത് ആരാണെന്നും അത് കാശ്മീരിനെ ഏതു തരത്തില്‍ ബാധിച്ചു എന്നത് കാശ്മീരിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കാശ്മീരിന് ഒരു ഗുണവും ഉണ്ടായില്ലെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് ശ്രീഗനറിലെ റാലിയില്‍ മറുപടി നല്‍കുകയായിരുന്നു ഒമര്‍.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനാത്തിരിക്കുന്ന ആളിന്,? രാജ്യത്തെ ഉയര്‍ന്ന പദവിയായ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന ആളിന് കാശ്മീരിനെ കുറിച്ച് ഒന്നും അറിയില്ല എന്നറിയുന്‌പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഗുജ്ജര്‍ സമുദായത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാണ് മോഡി പറയുന്നത്. എന്നാല്‍ ആ സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയ ഏക സംസ്ഥാനം ജമ്മു കാശ്മീരാണ്. പട്ടികവര്‍ഗ പദവിക്കു വേണ്ടി ഗുജ്ജറുകള്‍ ജീവന്‍ ബലി കഴിക്കുന്ന രാജസ്ഥാനിലാണ് മോഡി ഇങ്ങനെ ചെയ്യേണ്ടത് ഒമര്‍ ചൂണ്ടിക്കാട്ടി.

370-ാംവകുപ്പ് : മോഡിയെ വെല്ലുവിളിച്ച് ഒമര്‍ അബ്ദുല്ല SUMMARY: Jammu and Kashmir chief minister Omar Abdullah today threw a challenge to BJP's Prime Ministerial candidate Narendra Modi, saying he was ready for a debate on Article 370 "anytime, anywhere".

Keywords: National, Omar Abdulla, Narendra Modi,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script