SWISS-TOWER 24/07/2023

Fall Sick | 20ലധികം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഒഡീഷയില്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവമെന്ന് റിപോര്‍ട്

 


ഭുവനേശ്വര്‍: (www.kvartha.com) സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപോര്‍ട്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബര്‍ഖുരി എംഇ സ്‌കൂളില്‍ ശനിയാഴ്ചയാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചയുടന്‍ വിദ്യാര്‍ഥികള്‍ക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Aster mims 04/11/2022

വിദ്യാര്‍ഥികള്‍ സോറോ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. രണ്ട് വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

Fall Sick | 20ലധികം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഒഡീഷയില്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവമെന്ന് റിപോര്‍ട്

Keywords: News, National, school, Students, hospital, Treatment, Odisha: Students fall sick after consuming mid-day meals at school in Balasore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia