Fire | ഒഡീഷയിലെ മാര്‍കറ്റില്‍ വന്‍ തീപ്പിടിത്തം; 200ലധികം കടകള്‍ കത്തിനശിച്ചു

 


ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷയിലെ മാര്‍കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ 200ലധികം കടകള്‍ കത്തിനശിച്ചു. കിയോഞ്ജര്‍ ജില്ലയില്‍ ഡെയ്ലി മാര്‍കറ്റില്‍ തിങ്കളാഴ്ചയാണ് സംഭവം. അഗ്‌നിശമന സേനയുടെ അഞ്ച് യൂനിറ്റുകള്‍ മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. വൈദ്യുത ഷോര്‍ട് സര്‍ക്യൂട് മൂലം പാത്രക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. 

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നത്. തീപ്പിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും വിഷയം അന്വേഷിക്കുമെന്നും അപകടസ്ഥലം സന്ദര്‍ശിച്ച സബ് കലക്ടര്‍ രാമചന്ദ്ര കിസ്‌കു പറഞ്ഞു. 

Fire | ഒഡീഷയിലെ മാര്‍കറ്റില്‍ വന്‍ തീപ്പിടിത്തം; 200ലധികം കടകള്‍ കത്തിനശിച്ചു

മാര്‍കറ്റില്‍ എത്തുമ്പോഴേക്കും കടയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചതായി ഒരു വ്യാപാരി മാധ്യമങ്ങളോട് പറഞ്ഞു. 50-60 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളാണ് തീപ്പിടുത്തത്തില്‍ നശിച്ചതെന്നാണ് റിപോര്‍ട്.

Keywords:  News, National, Fire, Accident, shop, Odisha, Odisha: Over 200 shops gutted in massive fire in Keonjhar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia