ഒബാമയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാനായില്ല; ദേവേന്ദ്ര ഫദ്‌നാവീസ് അന്വേഷണത്തിന് ഉത്തരവിട്ടു

 


ADVERTISEMENT

മുംബൈ: (www.kvartha.com 28/01/2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് മഹാരാഷ്ട്ര മുഖ്യന്‍ ദേവേന്ദ്ര ഫദ്‌നാവീസ്. ക്ഷണിക്കപ്പെട്ട 250 പേരില്‍ ഒരാളായിരുന്നു ഫദ്‌നാവീസ്. എന്നാല്‍ ക്ഷണക്കത്ത് തക്കസമയത്ത് ലഭിക്കാത്തതിനാല്‍ മുഖ്യന് വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയി.

ഒബാമയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാനായില്ല; ദേവേന്ദ്ര ഫദ്‌നാവീസ് അന്വേഷണത്തിന് ഉത്തരവിട്ടുരാഷ്ട്രപതി ഭവനില്‍ ഞായറാഴ്ച രാത്രിയാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ജനുവരി 17ന് ക്ഷണക്കത്ത് മഹാരാഷ്ട്ര സദനിലെത്തിയിരുന്നു. ആദ്യ ദിനം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചത്. പിന്നീട് രണ്ട് മുഖ്യമന്ത്രിമാരെ കൂടി ക്ഷണിക്കുകയായിരുന്നു. രണ്ട് കൂടിക്കാഴ്ചയ്ക്കും എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ക്ഷണക്കത്ത് കൃത്യസമയത്ത് ലഭിച്ചില്ല. അല്ലെങ്കില്‍ നേരിട്ടുള്ള ഫ്‌ലൈറ്റ് പിടിച്ച് എനിക്ക് വിരുന്നില്‍ പങ്കെടുക്കാനാകുമായിരുന്നു ഫദ്‌നാവീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമീക അന്വേഷണത്തില്‍ ക്ഷണക്കത്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Maharashtra Chief Minister Devendra Fadnavis was left red-faced because he missed a dinner date with Barack Obama. He has now ordered a probe into the incident.

Keywords: Devendra Fadnavis, BJP, Maharashtra, CM, US president, Barack Obama


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia