Apply Now | ജിപ്മെര്‍ നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു; 433 ഒഴിവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര സര്‍കാരിന് കീഴിലുള്ള പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡികല്‍ എജുകേഷന്‍ ആന്‍ഡ് റിസര്‍ച് (JIPMER) നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 433 ഒഴിവുകളുണ്ട്. 44,900 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം.
യോഗ്യത: അംഗീകൃത ബി എസ് സി നഴ്സിങ്/തത്തുല്യ ബിരുദം. സ്റ്റേറ്റ്/ഇന്‍ഡ്യന്‍ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും 50 കിടക്കകളില്‍ കുറയാത്ത ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി 18-35 വയസ്. നിയമാനുസൃത ഇളവുണ്ട്. അപേക്ഷ ഫീസ്: 1500 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. വിജ്ഞാപനം www(dot)jipmer(dot)edu(dot)inല്‍. നവംബര്‍ ഏഴു മുതല്‍ ഡിസംബര്‍ ഒന്ന് വൈകീട്ട് 4.30 വരെ അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ പരീക്ഷകേന്ദ്രങ്ങളാണ്.
Keywords: New Delhi, News, National, Job, Nurse, Nursing Officer at JIPMER; 433 vacancy.

