ഉമ്മന്‍ചാണ്ടിയുടെ പ്രകടനം മികച്ചതെന്ന് എന്‍ടിവി സര്‍വേ

 


ഉമ്മന്‍ചാണ്ടിയുടെ പ്രകടനം മികച്ചതെന്ന് എന്‍ടിവി സര്‍വേ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന മികവ് പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് സര്‍വേ ഫലം. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഇപ്‌സോസും എന്‍ഡിടിവിയും സംയുക്തമായി നടത്തിയ  സര്‍വേയിലാണ് ഉമ്മന്‍ ചാണ്ടിക്ക് ആത്മവിശ്വാസം നല്‍കുന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പു നടന്നാല്‍ 12 ലോക്‌സഭാ മണ്ഡലങ്ങള്‍ യുഡിഎഫും എട്ടു മണ്ഡലങ്ങള്‍ എല്‍ഡിഎഫും വിജയിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെ 43 ശതമാനം മികച്ച പ്രകടനമെന്നും 30 ശതമാനം പ്രതീക്ഷ പോലെയെന്നും 26 ശതമാനം പ്രതീക്ഷിച്ചതിലും മോശമെന്നും അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു ഉമ്മന്‍ചാണ്ടിയെ നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് 39 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

Key Words: Kerala, National, Umman Chandi, NTV, Survey, New Delhi, Chief Minister, LDF, UDF, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia