Found Dead | എന്‍ എസ് യു ഐ ദേശീയ സെക്രടറി രാജ് സമ്പത്ത് കുമാര്‍ ധര്‍മ്മാവരത്ത് മരിച്ച നിലയില്‍
തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്.
കെഎസ് യുവിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്താനിരുന്നതാണ്.
ആദരാഞ്ജലി അര്‍പിച്ച് എന്‍ എസ് യു ഐ.
ഹൈദരാബാദ്: (KVARTHA) എന്‍ എസ് യു ഐ ദേശീയ നേതാവിനെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്‍ എസ് യു ഐ ദേശീയ സെക്രടറി രാജ് സമ്പത്ത് കുമാര്‍ ആണ് മരിച്ചത്. ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. നഗ്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ദേഹമാസകലം പരുക്കേറ്റ നിലയിലാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയം. രാജ് സമ്പത്തിന്റെ വിയോഗത്തില്‍ എന്‍ എസ് യു ഐ ആദരാഞ്ജലി അര്‍പിച്ചിട്ടുണ്ട്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു എന്‍ എസ് യു ഐയുടെ അനുസ്മരണം.
'ഞങ്ങളുടെ പ്രിയപ്പെട്ട രാജ് സമ്പത്ത്, നിങ്ങളുടെ നേതൃത്വം, ദയ, പ്രതിബദ്ധത എന്നിവ എന്‍ എസ് യു ഐ കുടുംബം എന്നെന്നേക്കുമായി ഓര്‍ക്കും. സമ്പത്ത് സമാധാനമായി വിശ്രമിക്കൂ. ഞങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ എന്നും നിലനില്‍ക്കും'- എന്നായിരുന്നു എക്‌സില്‍ കുറിച്ചത്.
വിവാദമായ നെയ്യാര്‍ അണക്കെട്ടില്‍ കൂട്ടയടി നടന്ന വിവാദ കെഎസ് യു കാംപില്‍ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. കെഎസ് യുവിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച (30.05.2024) കേരളത്തില്‍ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാര്‍. ഇതിനിടെയാണ് സംഭവം. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In loving memory of our cherished NSUI Secretary, @Rajsampath213. Your leadership, kindness, and commitment will forever be remembered by the NSUI family. Rest in peace, Sampath. You will remain in our hearts always. pic.twitter.com/ot5ThgxSfH
— NSUI (@nsui) May 30, 2024
null