ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് സ്റ്റേഷനില്‍ ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കുശിനഗറിലെ പോലീസ് ഓഫീസര്‍ തന്നെ സ്റ്റേഷനില്‍ ബലാല്‍സംഗം ചെയ്തതായി ആരോപിച്ച് യുവതി രംഗത്തെത്തി. വൈദ്യപരിശോധനയില്‍ യുവതി ബലാല്‍സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. അരോപണവിധേയനായ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈയാഴ്ചയില്‍ തന്നെ ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. യുപിയില്‍ തന്നെ മറ്റൊരു യുവതി സ്റ്റേഷനില്‍ ബലാല്‍സംഗത്തിനിരയായിരുന്നു. മാള്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സീതാപൂരിലെ എസ്.ഐയും സമാനമായ കേസില്‍ അറസ്റ്റിലായി.
സീതാപൂരില്‍ ജില്ലാ പോലീസ് മേധാവി എസ്.ഐയുടെ രക്ഷയ്ക്കെത്തുകയും ബലാല്‍സംഗത്തിനിരയായ യുവതിക്കുമേല്‍ കള്ളക്കേസ് ചുമത്തുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ മൂലം പിന്നീട് ഗത്യന്തരമില്ലാതെ പോലീസ് എസ്.ഐക്കെതിരെ നടപടി കൈക്കൊള്ളുകയായിരുന്നു.
ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടയിലാണ് സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുകയും നിയമത്തിന്റെ കാവലാളാവുകയും ചെയ്യേണ്ടുന്ന പോലീസുകാര്‍ തന്നെ ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരുന്നത്. വീട്ടിലും നാട്ടിലും രക്ഷയില്ലാത്ത സ്ത്രീകള്‍ക്ക് നിയമത്തിന്റെ പരിരക്ഷയും കിട്ടില്ലെന്നുള്ള വ്യക്തമായ സൂചനകളിലേയ്ക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

