ചട്ടങ്ങളില്‍ മാറ്റം വരുത്തി; സച്ചിനേയും ഇനി ഭാരതരത്നയ്ക്ക് പരിഗണിക്കാം

 


ചട്ടങ്ങളില്‍ മാറ്റം വരുത്തി; സച്ചിനേയും ഇനി ഭാരതരത്നയ്ക്ക് പരിഗണിക്കാം
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്ക്കാരമായ ഭാരതരത്നയ്ക്ക് അര്‍ഹരാകുന്നവര്‍ ഏത് മേഖലയില്‍ നിന്നുള്ളവരാകണം എന്നതുസംബന്ധിച്ച് കേന്ദ്രം ചട്ടങ്ങളില്‍ മാറ്റം വരുത്തി. പുതിയ ചട്ടമനുസരിച്ച് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹോക്കീ ഇതിഹാസം ധ്യാന്‍ ചന്ദ് എന്നിവരെയും ഭാരതരത്നയ്ക്ക് പരിഗണിക്കാം. കല,സാഹിത്യം, ശാസ്ത്രം, പൊതുരംഗം എന്നീ മേഖലകളില്‍അതുല്യസംഭാവനകള്‍നല്‍കുന്നവരെയാണ് ഇതുവരെ ഭാരതരത്നക്കായി പരിഗണിച്ചിരുന്നത്. കായികരംഗത്ത് മികവുപുലര്‍ത്തുന്നവരെയും ഭാരതരത്നക്കായി പരിഗണിക്കണമെന്ന ആവശ്യം കായിക മന്ത്രി അജയ്മാക്കനാണ് ആദ്യം മുന്നോട്ട് വച്ചത്. കായിക മന്ത്രാലയത്തിന്റെ ഈ ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം പ്രധാന മന്ത്രിയുടെ ഓഫീസിന്റെ പരിഗണനക്കയച്ചു. ഇതേതുടര്‍ന്നാണ് കായികരംഗമടക്കം എല്ലാമേഖലകളിലും അതുല്യസംഭാവനകള്‍നല്‍കുന്നവരെ ഭാരതരത്നക്കായി പരിഗണിക്കാന്‍തീരുമാനിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia