SWISS-TOWER 24/07/2023

ഹിന്ദി ന്യൂസ് ചാനലുകള്‍ അടപ്പിക്കും: രാജ് താക്കറേ

 


ADVERTISEMENT

ഹിന്ദി ന്യൂസ് ചാനലുകള്‍ അടപ്പിക്കും: രാജ് താക്കറേ
മുംബൈ: ഹിന്ദി ന്യൂസ് ചാനലുകളുടെ ഓഫീസുകള്‍ അടപ്പിക്കുമെന്ന്‌ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ മുഖ്യന്‍ താജ് താക്കറേ. തന്റെ പ്രസംഗം ചാനലുകള്‍ തെറ്റായി വിശദീകരിക്കുന്നുവെന്ന കാരണത്താലാണ്‌ സേനാ മുഖ്യന്‍ രാജ് താക്കറേ ഹിന്ദി വാര്‍ത്താചാനലുകള്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവങ്ങളെ ശരിയായി മനസിലാക്കാതെയാണ്‌ ഹിന്ദി ന്യൂസ് ചാനലുകള്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത്. ഇത്തരം പ്രവണതകള്‍ ചാനലുകള്‍ നിറുത്തണം. ഇല്ലെങ്കില്‍ ചാനലുകളുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്താന്‍ വേണ്ടുന്നതെല്ലാം ചെയ്യും- താക്കറേ വ്യക്തമാക്കി. തന്റെ ഈ ഭീഷണിയും ബ്രേക്കിംഗ് ന്യൂസാക്കി ചാനലുകള്‍ സം പ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം ചാനലുകളെ പരിഹസിച്ചു. തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് വ്യക്തമാക്കിയ താക്കറേ തനിക്ക് നിയമം അറിയാമെന്നും ചാനലുകള്‍ തനിക്കെതിരെ കേസുമായി കോടതിയിലെത്തിയാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അറിയിച്ചു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ച താക്കറേ ദിഗ്‌വിജയ് സിംഹിനേയും അപഹസിച്ചു. രാജ്താക്കറേയും കുടുംബവും ബീഹാറില്‍ നിന്നും എത്തിയവരാണെന്നായിരുന്നു ദിഗ്‌വിജയ് സിംഹിന്റെ പ്രസ്താവന.

SUMMERY: Mumbai: Maharashtra Navnirman Sena (MNS) chief Raj Thackeray on Sunday took potshots at Hindi news channels and said that he would shut them all down if they did not stop misquoting his speeches. 

Keywords: National, Mumbai, Maharashtra Navnirman Sena, Raj Thackeray, TV Channels, Shut down, Threat, Hindi news channel, Speeches, Misquoting, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia