ഭിന്നലിംഗക്കാര്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍ വേ

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.11.2016) ഭിന്നലിംഗക്കാര്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍ വേയും ഐ ആര്‍ സി ടി സിയും. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇത്.

എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഇക്കാര്യം റെയില്‍ വേയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്നാണിദ്ദേഹം ഇന്ത്യന്‍ റെയില്‍ വേയെ സമീപിച്ചത്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഈ സൗകര്യം ലഭ്യമായിരിക്കും. ഇതോടെ ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ലഭിക്കുന്ന അപേക്ഷാഫോമില്‍ ഭിന്നലിംഗക്കാര്‍ (ട്രാന്‍സ്‌ജെന്‍ഡര്‍)? വിഭാഗത്തേയും ഉള്‍പ്പെടുത്തും.

മൂന്നാം ലിംഗക്കാരായി ഹിജഡകള്‍,? നപുംസകങ്ങള്‍ തുടങ്ങിയവരെ ആയിരിക്കും പരിഗണിക്കുകയെന്ന് റെയില്‍വേ സ?ര്‍ക്കുലറില്‍ വ്യക്തമാക്കി.

ഭിന്നലിംഗക്കാര്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍ വേ
SUMMARY: NEW DELHI: Indian Railways and IRCTC have included "transgender as third gender" in the option alongside male and female in ticket reservation and cancellation forms.

Keywords: National, Indian Railway, Transgender
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia