ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ട് എവിടെയെല്ലാം ഉപയോഗിക്കാം?

 


ന്യൂഡല്‍ഹി: (www.kvartha.com 25.11.2016) നവംബര്‍ എട്ടിനാണ് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച് 1000, 500 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു തുടക്കമിട്ടത്.

ബേങ്കിനും എടീഎമ്മിനും മുന്നിൽ ക്യൂ നിന്ന് നട്ടംതിരിയുന്നതിനിടെയായിരുന്നു വ്യാഴാഴ്ച ബാങ്കുകളില്‍ നിന്നും പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയ പരിധി പെട്ടെന്ന് അവസാനിപ്പിച്ചത്. ഇതാകട്ടെ ജനങ്ങള്‍ക്ക് മറ്റൊരു പ്രഹരമായി മാറി. വ്യാഴാഴ്ച മുതല്‍ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും മാറ്റി നല്‍കില്ലെന്ന് അറിയിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലെയായിരുന്നു പാവം ജനത്തിന്റെ അവസ്ഥ.

കാര്യമറിയാതെ പണം മാറ്റിയെടുക്കാൻ രാവിലെ തന്നെ ബാങ്കിന് മുന്നില്‍ ക്യൂ നിന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ ആശ്വാസമായി 500 രൂപയ്ക്ക് കിട്ടിയ ഇളവ് അധികമാരും അറിഞ്ഞില്ല. താഴെ പറയുന്ന 21 ഇടങ്ങളിലാണ് ഇനി നിങ്ങളുടെ പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിക്കുക. ഒരു കാര്യം വീണ്ടും ശ്രദ്ധിക്കുക; ഈ സൗകര്യം ഡിസംബര്‍ 15 വരെ മാത്രം.

1. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും
2. ഡോക്ടറുടെ കുറിപ്പും ഐ ഡി പ്രൂഫും ഉണ്ടെങ്കില്‍ എല്ലാ ഫാര്‍മസികളിലും 500 രൂപ നോട്ട് ഉപയോഗിക്കാം. (www.kvartha.com)
3. റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍, സര്‍ക്കാര്‍ ബസ് ടിക്കറ്റ് കൗണ്ടര്‍, എയര്‍പോര്‍ട്ട് ടിക്കറ്റ് കൗണ്ടര്‍
4. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള പാല്‍ ബൂത്തുകള്‍
5. സംസ്ഥാന ഓയില്‍ കമ്പനികള്‍ക്ക് കീഴിലുള്ള പെട്രോള്‍, ഡീസല്‍, ഗാസ് വില്പനാകേന്ദ്രങ്ങൾ.
6. മോര്‍ച്ചറികള്‍, ശവ സംസ്‌കാര കേന്ദ്രങ്ങള്‍
7. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്നവര്‍ക്കും പുറപ്പെടുന്നവര്‍ക്കും പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാം.
8. വിദേശ വിനോദ സഞ്ചാരികള്‍ക്ക് നോട്ട് എക്‌സ്‌ചേഞ്ച് ചെയ്യാം (www.kvartha.com)
9. കണ്‍സ്യൂമര്‍ കോ ഓപറേറ്റീവ് സ്റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം
10. പാചക വാതക സിലന്‍ഡറുകള്‍ വാങ്ങാം
11. ട്രെയിന്‍ യാത്രക്കാര്‍ക്ക് കാറ്ററിംഗ് വിഭാഗത്തില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ ഉപയോഗിക്കാം
12. സബര്‍ബന്‍, മെട്രോ റെയില്‍ ടിക്കറ്റുകള്‍ വാങ്ങാം.
13. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടികൾക്കുള്ള ടിക്കറ്റ് വാങ്ങാം. (www.kvartha.com)
14. തദ്ദേശ സ്വയം ഭരണ വിഭാഗം, മുനിസിപ്പാലിറ്റി, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളിലേക്ക് ഫീസ്, ചാര്‍ജുകള്‍, ടാക്‌സ്, പിഴ എന്നിവ അടക്കാം.
15. വൈദ്യുതി- ജലം കരങ്ങള്‍ അടക്കാം.
16. കോടതി ഫീസ്
17. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും വിത്തുകള്‍ വാങ്ങാം.
18. തദ്ദേശ സ്വയം ഭരണ വിഭാഗം, മുന്‍സിപ്പാലിറ്റി, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയ്ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ 2000 രൂപ വരെയുള്ള ഫീസ് അടക്കാം.
19. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ ഫീസ് അടക്കാനും പഴയ 500 രൂപ നോട്ട് ഉപയോഗിക്കാം. (www.kvartha.com)
20. ടോപ് അപ് പ്രീപെയ്ഡ് സിം കാര്‍ഡുകളില്‍ 500 രൂപ വരെയുള്ള റീ ചാര്‍ജ് ചെയ്യാം.
21. കണ്‍സ്യൂമര്‍ കോ ഓപറേറ്റീവ് സ്റ്റോറുകളില്‍ നിന്നും 5000 രൂപയ്ക്ക് വരെയുള്ള സാധനങ്ങള്‍ വാങ്ങാം.
ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ട് എവിടെയെല്ലാം ഉപയോഗിക്കാം?

ഇതുകൂടാതെ റിസര്‍വ് ബാങ്കിന്റെ ഓഫീസുകളില്‍ നിന്നും 500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.


Summary: While old Rs 1,000 notes are no longer valid for transactions, Rs 500 notes can still be used until December 15. Here is a list of places where you can still use old Rs 500 notes:

Keywords : New Delhi, Narendra Modi, BJP, Central Government, National, Bank, RBI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia