ബീഫിനെതിരെ ഖുര്‍ ആനില്‍ ഒരു വാക്കുപോലുമില്ല; സംഘ് പരിവാര്‍ ഞങ്ങളെ ഇസ്ലാം പഠിപ്പിക്കേണ്ട: അസദുദ്ദീന്‍ ഒവൈസി

 


ഹൈദരാബാദ്: (www.kvartha.com 10.09.2015) ബീഫ് ആരോഗ്യത്തിന് ഹാനീകരമാണെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാക്യത്തിനെതിരെ എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസാസുദ്ദീന്‍ ഒവൈസി. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ പ്രത്യക്ഷപ്പെട്ട ഗോസേവ ആന്റ് ഗൗചാര്‍ വികാസ് ബോര്‍ഡിന്റെ പോസ്റ്ററിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.

ഗോക്കളെ ബഹുമാനിക്കണം. അതിന്റെ പാലും നെയ്യും വെണ്ണയും രോഗശമനത്തിന് ഉപയോഗിക്കുന്നവയാണ്. എന്നാല്‍ അതിന്റെ മാസം നിരവധി രോഗങ്ങളുണ്ടാക്കും എന്ന വാക്യമാണ് പോസ്റ്ററിലുള്ളത്. ഇത് ഖുര്‍ ആനിലേതാണെന്ന് ഗോസേവ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി നിരവധി മത പണ്ഡിതന്മാര്‍ രംഗത്തെത്തിയിരുന്നു.

സംഘ് പരിവാറില്‍ നിന്നും ഖുര്‍ ആനും ഇസ്ലാമും പഠിക്കേണ്ട ഗതികേട് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കില്ലെന്ന് ഒവൈസി പറഞ്ഞു. ഹിന്ദുക്കളുടെ മത ഗ്രന്ഥങ്ങളെ കുറിച്ച് പോലും സംഘ് പരിവാറിന് ജ്ഞാനമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ബീഫിനെതിരെ ഖുര്‍ ആനില്‍ ഒരു വാക്കുപോലുമില്ല; സംഘ് പരിവാര്‍ ഞങ്ങളെ ഇസ്ലാം പഠിപ്പിക്കേണ്ട: അസദുദ്ദീന്‍ ഒവൈസി


SUMMARY: Hyderabad: MIM President and Hyderabad MP Asaduddin Owaisi while responding to the claim made by the Gujarat Government’s Gauseva and Gauchar Vikas Board which quoted a Quranic verse stating that beef is bad for health, said that Indian Muslims do not need to learn Quran and Islam from the Sangh Parivar.

Keywords: MIM, President, Asadudheen Owaisi, Quran, Gauseva and Gauchar Vikas Board
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia